നിതിൻ രാജിന്റെ മരണം,
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റിനെതിരെയും അന്വേഷണം.കോളേജ് സ്ഥിതി ചെയ്യുന്നത് ചട്ടങ്ങൾ ലംഘിച്ച ഭൂമിയിൽ എന്ന് കണ്ടെത്തൽ.നിയമ വിരുദ്ധമായി പ കയ്യേറിയ ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു.
കോളേജ് ട്രസ്റ്റ് ചെയർമാനും,
സ്ഥാപനങ്ങൾക്കുമെതിരെ നിരവധി പരാതികളാണ്
ഉയർന്നു വന്നിട്ടുള്ളത്.
പഴയങ്ങാടി മാട്ടൂൽ സ്വദേശി അബ്ദുൽ ജബ്ബാർ ഹാജിയുടെ
ഉടമസ്ഥതയിലുള്ളതാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്.
നിലവിൽ ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നിയമ പോരാട്ടം നടക്കുന്ന
ഇടത്താണ് കോളേജ് പ്രവർത്തിക്കുന്നത്.
പ്രസ്ടിജ് എജ്യൂക്കേഷനല്‍ ട്രസറ്റ് എന്ന പേരിലാണ് കണ്ണൂര്‍ ദന്തല്‍ കോളജിന്റെ പ്രവർത്തനം.
എ കെ അബ്ദുല്‍ അ ജബ്ബാര്‍ എന്ന ജബ്ബാര്‍ ഹാജി ചെയര്‍മാനും അദ്ദേഹത്തിന്റെ മകന് ജാബിര്‍ ജബ്ബാര്‍,ബന്ധുക്കളായ എകെ മഹബുബ്,എസ്. വി നസീറ എന്നിവരാണ് ട്രസ്റ്റികള്‍.
എന്നാല്‍ ഇതിലെ ഒരാളെ പോലും വിദ്യാര്‍ഥികളോ രക്ഷിതാക്കളോ കണ്ടിട്ടില്ല. വിദേശത്താണ് എന്നാണ് ഔദ്യോഗിക വിവരം.
ദന്തല്‍ കോളജിലെ എച്ച് ഒ ഡി,ഡോ.എം. കെ റാമിന് ഒരു കേസാണ് പ്രത്യക്ഷത്തില്‍ ഉള്ളതെങ്കില്‍
കനേഡിയൻ പൗരത്വം ഉണ്ടായിരുന്ന
ചെയർമാൻ
അബ്ദുൽ ജബ്ബാർ ഹാജിക്കെതിരെ
ഭൂമി കൈയ്യറ്റം, തരം മാറ്റല്‍, വ്യാജരേഖ ചമക്കല്‍,ഭുമി മുറിച്ചു വില്ക്കല്,വഞ്ചന,അനധികൃത പണം ഇടപാടുകള്‍,കോഴ വാങ്ങല്‍ തുടങ്ങി സിവില്‍, ക്രിമിനലായും
നിരവധി കേസുകൾ നിലവിലുണ്ട്.
ഏതാനും ആഴ്ചകൾക്കു മുൻപ് ഇയാൾ
നാട്ടിലെത്തിയതായും വിവരമുണ്ട്.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഭൂമി സർക്കാരിന്റേതാണെന്നാണ് കണ്ടെത്തൽ.
300ഏക്കറോളം കറപ്പ തോട്ടം കൈവശപ്പെടുത്തിയത് അനധികൃതമായെന്നും,
സ്ഥലം മിച്ചഭൂമിയെന്നും കണ്ണൂർ ലാൻ്റ് ബോർഡിൻ്റെ പരിശോധനയിൽ തെളിഞ്ഞു.
സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 6 ന് താലൂക്ക് ലാൻ്റ് ബോർഡ് ഉത്തരവിറക്കിയത്.ഏഷ്യയിലെ തന്നെ
ഏറ്റവും വലിയ
കറുവപ്പട്ട തോട്ടമാണ്
അഞ്ചരക്കണ്ടി കോളേജ്
ക്യാംപസിലേത്.
ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ കാലത്ത് തന്നെ ഇവിടെ കറുവ
കൃഷി ആരംഭിച്ചിരുന്നു
ദന്തല്‍ കോളജു മാത്രമല്ല പ്രസ്റ്റിജ് എജ്യുക്കേഷല്‍ ട്രസ്റ്റിന് ഉള്ളത്.
മെഡിക്കല്‍ കോളജ്, ഫാര്‍മസി കോളജ്, നഴ്സിങ് കോളജ്,എന്‍ജിനീയറിങ് കോളജ്, ബിബിഎ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റാര്‍ ഹോട്ടല്‍ അങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് അനേകം കേസുകളില്‍ പ്രതിയായ ജബ്ബാര്‍ ഹാജി.എന്നാല്‍ ഇപ്പോള്‍ ദന്തല്‍ കോളജു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
അയോഗ്യതയെ തുടർന്ന് ഘട്ടംഘട്ടമായി മറ്റ് സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരികയായിരുന്നു.
