സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനും ഷോൺ ജോർജിനുമെതിരെ രമേശ് ചെന്നിത്തല.
ഭീഷണിപ്പെടുത്തി സഭാ നേതൃത്വത്തെ വരുതിയിൽ വരുത്താം എന്ന നിലപാട് കേരളം അംഗീകരിക്കില്ല.
ദീപിക ഒരു പത്രമുത്തശ്ശിയാണ്.
ആ പത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
“ബിജെപി വടക്കേ ഇന്ത്യയിൽ ക്രൈസ്തവരെ ആക്രമിക്കുന്നത് നിത്യസംഭവങ്ങളാണ്.
ക്രിസ്മസിന് കേക്ക് നൽകുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് നിത്യസംഭവങ്ങളാണ്.
ഇത് കേരളത്തിൽ വില പോകില്ല. പാലാ രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും ആകാശത്തുനിന്ന് പൊട്ടിമുളച്ചതല്ല. പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും പ്രസ്താവന തള്ളിപ്പറയാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.
ഇത് വടക്കേ ഇന്ത്യയിൽ കാണുന്ന ഒരു പ്രത്യേക രോഗമാണ്. ആ രോഗം കേരളത്തിൽ അംഗീകരിച്ചു കൊടുക്കാനാകില്ല.” രമേശ് ചെന്നിത്തല പറഞ്ഞു.
