തമ്പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദനം; സ്ഥലത്ത് പ്രതിഷേധം

AnilKumar BalaKrishnan

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം.
അശോകൻ ( 64 ) എന്ന ഡ്രൈവർക്കാണ് മർദനമേറ്റത്. ജി.ആർ.പി എസ്. ഐ ജയനാണ് മർദിച്ചതെന്നാണ് പരാതി. ഓട്ടോ നീക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .റെയിൽവേ സ്റ്റേഷന് മുന്നിൽ സർവീസ് നിർത്തി ഓട്ടോക്കാർ പ്രതിഷേധിക്കുന്നു.
ആക്രമിച്ച എസ് ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Share This Article