വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയുമായി ടി ഐ മധുസൂദനൻ

AnilKumar BalaKrishnan

വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി ടി ഐ മധുസൂദനൻ എം എൽ എ. മാധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണം. നവ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കള്ള പ്രചരണങ്ങൾ നടത്തിയെന്നും,തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ഇത് തുടരുകയാണെന്നും പരാതി. പയ്യന്നൂരിലെ എല്ലാക്രമ സംഭവങ്ങളിലും സിപിഎം ആണെന്ന് ആരോപിക്കുകയും,നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉള്ള ശ്രമം ബോധപൂർവ്വമായി നടത്തുകയും ചെയ്യുന്നു എന്നാണ് മധുസൂദനന്റെ ആരോപണം.
പയ്യന്നൂർ പോലീസിലാണ് ടി ഐ മധുസൂദനൻ പരാതി നൽകിയത്.

Share This Article