ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന് മുൻപിൽ കേന്ദ്രസർക്കാറിന്റെ വാദം തുടരുന്നു. ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണം തുടരണമെന്ന് വിവിധ മത ആചാരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ആചാരങ്ങളുടെ ഭാഗമായുള്ള ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങൾ ജുഡീഷ്യൽ പരിശോധന പരിധിക്ക് പുറത്ത് ആണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ എല്ലാ കക്ഷികൾക്കും അവരുടെ വാദം അവതരിപ്പിക്കാൻ സമയം നൽകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
