പാലക്കാട് : മാത്യു കുടൽനാടൻ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. ശബ്‌ദ സന്ദേശം തൻ്റെതല്ല. Al ആണോയെന്ന് സംശയം ഉണ്ട്. മാത്യു കുടൽനാടനെതിരെ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്.
“മാത്യൂ ടി തോമസിനെ മോശകാരനാക്കി ചിത്രീകരിക്കാനാണ് ശ്രമം. പ്രഭാതിനെ കുഴൽനാടിനെ ഉപയോഗിച്ചു. പ്രഭാത് നിലവിൽ ജനതാദളിൽ ഇല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടു. കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പുറത്ത് വന്ന ശബ്‌ദരേഖ തൻ്റേതല്ലെന്ന് ഉറപ്പാണ്. എന്നെയല്ല, മാത്യൂ ടി തോമസാണ് ഉന്നം. തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമ്മിച്ച ഓഡിയോയാണിത്.” കെ കൃഷ്ണൻകുട്ടി ആരോപിച്ചു.
“തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതാണ്. നിയമസഭ രേഖകൾ പുറത്തുവിട്ട് മന്ത്രി. ജലനിരപ്പ് ഉയരും മുമ്പ് തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിട്ടുണ്ട്. അത് നിയമസഭയിൽ വ്യക്തമാക്കി ട്ടുണ്ട്. ഇലക്ഷന് വേണ്ടി കുഴൽനാടൻ വൃത്തികേട് പറയുന്നു. മേരിമാത കമ്പനി കരാർ എടുത്തിട്ടില്ലെന്നാണ് ഡയറക്ടർ വിളിച്ചപ്പോൾ പറഞ്ഞത്. ” കൃഷ്ണൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

