മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പ്രയോഗത്തിന് മറുപടിയുമായി ജി സുധാകരൻ. പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട് എന്നാണ് ജി സുധാകരൻ ആഞ്ഞടിച്ചത്. “ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പേരിട്ടു ചെറ്റ .ഞാൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. ഭരണഘടന വിരുദ്ധമാണ്. കോൺഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും.”
കഴിഞ്ഞദിവസം ജി സുധാകരൻ യുഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി ചെറ്റേ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു എന്നാണ് പറഞ്ഞത്.
