കോഴിക്കോട് ജില്ലയിൽ 5 സ്ഥലങ്ങളിൽ പക്ഷി പനി സ്ഥിരീകരിച്ചു

AnilKumar BalaKrishnan

കോഴിക്കോട് ജില്ലയിൽ 5 സ്ഥലങ്ങളിൽ പക്ഷി പനി സ്ഥിരീകരിച്ചു. ജില്ലയിൽ പക്ഷികളുടെയാ മൃഗങ്ങളുടെയോ അസ്വാഭാവിക മരണം ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന്ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷി പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ, പക്ഷികളുമായി അടുത്ത് കോൺടാക്ട് വന്ന എല്ലാ ഹൈ റിസ്ക് കോൺടാക്ടുകളെയും ക്വാറൻറൈൻ ചെയ്യുകയും, ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യണം. പക്ഷി പനി ഉണ്ടായ എപി-സെൻ്ററിൽ നിന്ന് 1 km റേഡിയസിൽ താമസിക്കുന്നവർക്ക് പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന്, ശ്രദ്ധിക്കണം. പൂർണ്ണമായും പാകം ചെയ്തു മാത്രം പൗൾട്രി , മുട്ട എന്നിവ ഭക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

Share This Article