ബിജെപി നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു

AnilKumar BalaKrishnan

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചത്. അഡ്വ. നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി.

ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡണ്ടും മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ആയിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശിയായ നോബിൾ, കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.

കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിനെതിരെയും നോബിൾ മാത്യു രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി ദീർഘകാലമായി കഷ്ടപ്പെടുന്നവരെയും ‘വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും’ തഴഞ്ഞ് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്ന രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചതെന്നും നോബിൾ മാത്യു കുറ്റപ്പെടുത്തിയിരുന്നു. വി. മുരളീധരൻ, കൃഷ്ണദാസ് ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്കൊപ്പം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തിപരമായ താല്പര്യങ്ങളും പാർട്ടിയിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Share This Article