മുസ്ലീംലീഗ് അനുകൂല സംഘടനയിൽനിന്ന് അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ പുറത്താക്കി.
ലീഗ് അനുകൂല ചെറുകിട വ്യവസായ സംഘടനയിൽ നിന്നാണ് പുറത്താക്കിയത്. കഴിഞ്ഞ 15 വർഷമായി അബ്ദുൽ റഹ്മാൻ രണ്ടത്താണിയാണ് സംഘടന പ്രസിഡണ്ട്. ഇന്ന് ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം.
അധികാര മോഹിയായതിന്റെ പേരിലും സംഘടനയിൽ വിഭാഗീയത ഉണ്ടാക്കിയതിനാലും ആണ് നടപടിയെന്ന് വാർത്താക്കുറിപ്പ്.
