ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

AnilKumar BalaKrishnan

ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവരും. ഈ സമയത്ത് കെപിസിസിയുടെ പ്രവർ‌ത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ താത്കാലികമായി നിയമിക്കേണ്ടതുണ്ടെന്നാണ് നേതൃ തലത്തിൽ വിലയിരുത്തിയത്. തുടർന്നാണ് ബെന്നി ബഹനാന് കെപിസിസി അ​ധ്യക്ഷന്റെ താത്കാലിക ചുമതല നൽകാൻ തീരുമാനിക്കുകയായിരുന്നു.

Share This Article