”പണാക്കാട് കുടുംബത്തേയും ലീഗിനെയും മുള്‍മുനയില്‍ നിര്‍ത്തിയവള്‍; വിലപേശി സീറ്റ് വാങ്ങി”; സമസ്തയും കാലുവരുമെന്ന് ഭീതി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പ്രതിഷേധം;

AnilKumar BalaKrishnan

എം മാധവദാസ്

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലീലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയയെക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നുതന്നെ കടുത്ത വിമര്‍ശനം.
ചരിത്രത്തിലാദ്യമായി രണ്ട് വനിതകള്‍ക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കിയിട്ടും വനിതാ ലീഗില്‍ അതൃപ്തിയാണ്. ഈ രണ്ടുപേരും വനിതാ ലീഗ് അല്ലെന്നും തങ്ങളെ അവഗണിച്ചെന്നാണ് പരാതി. വനിതാലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് ഇക്കാര്യം തുറന്നടിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ അബ്ദുറഹിമാന്‍ രണ്ടാത്താണിയും ഫാത്തിമ തെഹ്‌ലിയയുടെ സ്ഥാനാര്‍ത്ഥിതത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം സമസ്തയിലെയടക്കമുള്ള മതനേതൃത്വം തെഹ്‌ലിയയയോട് സഹകരിക്കില്ലെന്നും കേള്‍ക്കുന്നുണ്ട്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനെതിരെയാണ് ഫാത്തിമ തെഹ്ലിയ പോരാട്ടത്തിനിറങ്ങുന്നത്. എല്‍ഡിഎഫിന്റെ ഉറച്ച സിറ്റിംഗ് സീറ്റാണിത്.

‘വിലപേശി സീറ്റ് വാങ്ങി’

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്ത് മാനദണ്ഡത്തിലാണ് ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും നൂര്‍ബിന ആവശ്യപ്പെട്ടു. ഫാത്തിമ തെഹ്ലിയയും, കുത്തുപറമ്പില്‍ മത്സരിക്കുന്ന ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നൂര്‍ബിനക്ക് ഇത്തവണ സീറ്റ് കിട്ടിയിട്ടില്ല. പാണക്കാട് കുടുംബത്തേയും ലീഗിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ഫാത്തിമ തെഹ്‌ലിയ, വിലപേശി സീറ്റ് വാങ്ങിയെതന്നും നൂര്‍ബിന ആരോപിച്ചു. ഫാത്തിമ തെഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയും രംഗത്തെത്തി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്ക് എല്ലാം മറന്ന് സീറ്റ് കൊടുക്കുന്നത്, ഇത് തെറ്റായ കീഴ്‌വഴക്കമാണ് എന്നാണ് രണ്ടത്താണി ചൂണ്ടിക്കാട്ടിയത്.

ഇത്തവണ അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് സീറ്റ് കിട്ടിയിരുന്നില്ല. 2006ലും 2011-ലും മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ നിന്നാണ് രണ്ടാത്താണി തിരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ താനൂര്‍ മണ്ഡലത്തില്‍ വി. അബ്ദുറഹിമാനോടും 2021-ല്‍ പുനലൂര്‍ മണ്ഡലത്തില്‍ പി.എസ്. സുപാലിനോടും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

ഫാത്തിമ എന്ന വിവാദ നായിക

2021-ല്‍ എം.എസ്.എഫ്, ഹരിത വിഭാഗങ്ങളില്‍ ഉണ്ടായ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഫാത്തിമ തെഹ്‌ലിയ വിവാദ നായികയാവുന്നത്. 2021-ല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി.കെ. നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ ലൈംഗികാധിക്ഷേപ പരാതി നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം. ഈ പ്രശ്‌നത്തില്‍ ഹരിത നേതാക്കള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയത് ഫാത്തിമ തെഹ്ലിയയായിരുന്നു.ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. പരാതി നല്‍കിയവരെ പരസ്യമായി പിന്തുണച്ചതിനെത്തുടര്‍ന്ന് ‘ഗുരുതരമായ അച്ചടക്ക ലംഘനം’ ആരോപിച്ച് മുസ്ലിം ലീഗ് ഫാത്തിമ തെഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് 2021 സെപ്റ്റംബറില്‍ നീക്കി.

ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ട പാര്‍ട്ടി നടപടിക്കെതിരെ ഫാത്തിമ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘സ്വാഭാവിക നീതി’ നിഷേധിക്കപ്പെട്ടുവെന്നും സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കെതിരെ വ്യക്തിഹത്യ നടന്നുവെന്നും അവര്‍ ആരോപിച്ചു. അച്ചടക്ക നടപടികള്‍ക്ക് ശേഷം 2024 മാര്‍ച്ചില്‍ മുസ്ലിം ലീഗ് ഫാത്തിമ തെഹ്ലിയയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചു. നിലവില്‍ അവര്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. പക്ഷേ അപ്പോളും പഴയ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. യഥാസ്ഥികരായ ഒരുപറ്റം ലീഗുകാരും മതനേതൃത്വവും, ഫാത്തിമ തെഹ്‌ലിയക്കെതിരെ നീങ്ങുകയാണ്.

Share This Article