നവീൻ ബാബുവിൻ്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

AnilKumar BalaKrishnan

കണ്ണൂർ: എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക ഉത്തരവുമായി കോടതി. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നാലു കാര്യങ്ങളിൽ റിപ്പോർട്ട് നൽകണം. പി പി ദിവ്യയുടെ ഫോൺ വിവരങ്ങൾ മുഴുവനും ശേഖരിക്കണം.

അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണം ശരിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങൾ.

ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article