കോഴിക്കോട് ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. കന്യാകുമാരി സ്വദേശി പ്രകാശനാണ് വാഹനത്തിന്റെ മുന്നിൽ ചാടിയത്.
താമരശ്ശേരി ചുരത്തിൽ വച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതായിരുന്നു.
ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
