അതിദാരുണം ; തൃശൂരിൽ കിടപ്പുരോഗിയായ വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു,​ നായയെ പിടികൂടാനായില്ല

AnilKumar BalaKrishnan

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വൃദ്ധയെ തെരുവ് നായ വീട്ടിൽ കയറി കടിച്ചുകൊന്നു . 84കാരിയായ കാർത്യായനി ആണ് അതിദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കാർത്യായനിയുടെ മകൻ അറുപതു വയസുള്ള ഭിന്നശേഷിക്കാരനും കടിയേറ്റു. നായ പ്രദേശത്തെ മറ്റ് നായകളെയും കടിച്ചിട്ടുണ്ട്. അതേസമയം നായയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ത 84 വയസുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്.ഇവരുടെ മാനസികാ സ്വാസ്ത്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.മകനേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്ത്യായനി കിടപ്പിലായിരുന്നു.

Share This Article