കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ എൻഡിഎയുടെ സദ്ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ, എറണാകുളത്ത് നടക്കുന്ന എൻഡിഎ റാലിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി മലയാളത്തിൽ എക്സിൽ കുറിച്ചു.
വികസനത്തിലൂന്നിയ രാഷ്ട്രീയത്തിൽ എൻഡിഎ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിലെ യുവജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മലയാളത്തിലെ കുറിപ്പ് എക്സിൽ; നാളെ എറണാകുളത്ത് എൻഡിഎ റാലി
