റിലീസ് പ്രശ്നം നേരിടുന്ന വിജയ് ചിത്രം ജനനായകൻ ഇന്ന് വീണ്ടും സെൻസർ ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവൈസിങ് കമ്മിറ്റിക്ക് മുൻപിൽ ചിത്രം പ്രദർശിപ്പിക്കും. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് എതിരെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് നൽകിയ കേസ് നേരത്തെ പിൻവലിച്ചിരുന്നു. നിയമനടപടികൾ അവസാനിപ്പിച്ചതിനാൽ സെൻസർ ബോർഡിന്റെ അനുമതിയോടെ ഉടൻ സിനിമ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കളുടെ പ്രതികരണം. രാഷ്ട്രീയ പ്രവേശനത്തോടെ വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന ആ വലിയ പ്രചാരണമാണ് ജനനായകന് തമിഴ്നാട്ടിൽ ലഭിച്ചത്
