യുഡിഎഫിനെ പരിഹസിക്കുന്ന തരത്തിലാണ് പരസ്യം നൽകിയിരിക്കുന്നത്. 10 വർഷം മുൻപ് മലയാള പത്രങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകൾ എന്ന അടിക്കുറിപ്പോടെ പരസ്യം നൽകിയിരിക്കുന്നത്.
യുഡിഎഫ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെങ്കിൽ പത്രങ്ങളിൽ എങ്ങനെയായിരിക്കും വാർത്തകൾ വരിക എന്ന രീതിയിലാണ് എൽഡിഎഫിന് വേണ്ടി പത്രങ്ങളിൽ പിആർഡി പരസ്യം നൽകിയിരിക്കുന്നത്. പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, ഇന്ന് മുതൽ ലോഡ് ഷെഡ്‌ഡിങ്, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, 40 ശതമാനം സ്കൂളുകളും അടച്ചു പൂട്ടലിന്റെ ഭീഷണിയിൽ, പരീക്ഷ എഴുതിയത് പാഠ പുസ്തകങ്ങൾ ഇല്ലാതെ തുടങ്ങിയ തലക്കെട്ടുകളോടെയാണ് മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്..
തൊട്ടടുത്ത പേജിൽ ഇതേ വാർത്തകളുടെ പോസിറ്റീവ് ആയിട്ടും നൽകിയിട്ടുണ്ട്.
സിപിഎമ്മിന്റെ രാഷ്ട്രീയപ്രചരണത്തിനായി പിആർഡി നികുതിപ്പണം ചിലവാക്കുന്നതിൽ ഇതിനോടൊപ്പം വിമർശനങ്ങളും ഉയരുന്നുണ്ട്.
അതേസമയം നാട്ടുകാരുടെ പൈസയെടുത്ത് പരസ്യം ചെയ്യുന്നതിനെ നിയമപരവും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷം അറിയിച്ചു.

