ഇറാന് നേരെ ഇസ്രയേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടനം; ഖമേനിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

insight kerala

ജറൂസലെം: ഇറാനില്‍ ഇസ്രായേല്‍ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേല്‍ വ്യോമപാത അടച്ചു; എല്ലാ സിവിലിയന്‍ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു.

ശനിയാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ (Tehran) സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും, ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇത് മിഡിൽ ഈസ്റ്റിനെ ഒരു പുതിയ സൈനിക ഏറ്റുമുട്ടലിലേക്ക് തള്ളിവിടുകയും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ടെഹ്‌റാന്റെ ദീർഘകാല ആണവ തർക്കത്തിന് നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകൾക്ക് കൂടുതൽ മങ്ങലേൽപ്പിക്കുകയും ചെയ്തു. അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമാണിത്. പ്രസിഡന്റ് മന്ദിര സമുച്ചയവും ആക്രമണത്തിൽ ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇതിനകം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

Share This Article