ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇ ഡി സമൻസ്. ഇരുവരോടും മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇ ഡി നടപടി.
തന്ത്രി കണ്ഠര് രാജീവർക്കും എൻ വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇതിൽ തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. തന്ത്രി രാജീവരും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ഇതിനിടെയാണ് ഇരുവർക്കും കുരുക്കായി ഇഡിയുടെ നോട്ടിസ് എത്തുന്നത്. തന്ത്രിയുടെ സാമ്പത്തിക വരുമാനത്തെയോ സ്രോതസ്സുകളെയോ കുറിച്ച് അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പത്തനംതിട്ടയിലെയും കുന്നംകുളത്തെയും ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ തന്ത്രിക്കും കുടുംബത്തിനും ഉള്ള നിക്ഷേപം അടക്കമുള്ള കാര്യങ്ങളിൽ ഇഡി വ്യക്തത തേടുക.
അ

