സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിധി നിരാശജനമായിരുന്നു. അയ്യപ്പഭക്തർക്ക് ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു.
വിധിയെ അനുകൂലിച്ച പലരും ഇന്നു എതിർക്കുന്നു. യുവതി പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. ജനവികാരം മനസിലാക്കി സർക്കാർ നിലപാട് തിരുത്തി. ഇനി
എന്തു ചെയ്യണം എന്നു സർക്കാർ തന്നെ തീരുമാനിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുവതി പ്രവേശനത്തെ സർക്കാർ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വെള്ളാപ്പള്ളി നടേശൻ
