കോട്ടയം: യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നും യുവതി പ്രവേശനത്തിൽ കേസ് കൊടുത്തത് NSS മാത്രമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. നാളെ തീയതി മാത്രമാണ് നിശ്ചയിക്കുന്നത്. സർക്കാർ എന്താണ് പറയാൻ പോകുന്നുവെന്ന് അറിയില്ലെന്നും ആരോടും തങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോ സർക്കാരോ ഒന്നും ചെയ്തില്ല. പഴയ വാശിയിലും ഉശിരിലും NSS കേസ് നടത്തും. സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തുമോ എന്ന് അവർ തീരുമാനിക്കട്ടെ. ആദ്യമേ ശരിയായ സത്യവാങ്മൂലം നൽകിയിരുന്നു എങ്കിൽ പ്രശ്നം ഉണ്ടാവുമായിരുന്നില്ല എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
ദ
ഇ

