കെ പി അനിൽകുമാറുമായി ചേർന്ന് കോൺഗ്രസിനെ ചതിച്ചു; എം എ ഷഹനാസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി നിയാസ് മലബാറി

insight kerala

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി രംഗത്തു വന്ന യൂത്ത് കോൺഗ്രസ് നേതാവ് എം എ ഷഹനാസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ നിയാണ് മലബാറി. 2021 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്നെത്തുടർന്ന് കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന KP അനിൽ കുമാറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നാരുക്കങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ‘ശക്തി പ്രോജെക്ടിന്റെ’ കോർഡിനേറ്ററായ ഷഹനാസ് പാർട്ടിയുടെ രഹസ്യരേഖകൾ പെൻഡ്രൈവിലാക്കി ചോർത്തി നൽകിയെന്നാണ് നിയാസ് മലബാറിയുടെ ആരോപണം. ഷഹനാസിൻ്റെ വ്യാജ ഐ എ എസ് റാങ്കിനേക്കുറിച്ച് വെളിപ്പെടുത്തി ശ്രദ്ധേയനായ നിയാസ് മലബാറി ഷഹനാസിൻ്റെ വ്യാജ തിരിച്ചറിയൽ രേഖയേക്കുറിച്ചും കള്ളപ്പണ ഇടപാടുകളേക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു . അതിനു പിന്നാലെയാണ് കോൺഗ്രസ്സ് സംഘടനാ ചുമതലയിൽ നിന്നുകൊണ്ട് ഇടതുപക്ഷത്തിനുവേണ്ടി ചതി നടത്തിയെന്ന ഗുരുതര ആരോപണവുമായി തൻ്റെ ഫെയ്സ്ബുക്ക് പേജിലുടെ രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ഞാൻ അറിയുന്ന ഷഹനാസ്
ഭാഗം -5
(Niyas Malabari)

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

KP അനിൽ കുമാർ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയപ്പോൾ സ്‌റ്റെനോഗ്രാഫർ ആയാണ് ഷഹനാസ് (പ്രിയ സിജീഷ് ) ഇന്ദിര ഭവനിൽ കയറിപറ്റിയത്. ഇതാരാണ് പുതിയ അവതാരം എന്ന് ചോദിച്ചവരോടെല്ലാം സംഘടനാ സെക്രട്ടറി പറഞ്ഞത് “കോഴിക്കോട്ടെ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തിലെ അംഗമാണ്”എന്നാണ്.
എന്നിട്ട് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നാരുക്കങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ‘ശക്തി പ്രോജെക്ടിന്റെ കോർഡിനേറ്ററായി സംഘടനാ സെക്രട്ടറി നേരിട്ട് ഷഹനാസിനെ അവരോധിക്കുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ഡാറ്റയുടെ താക്കോലാണ് അവരെ എല്പിച്ചത് എന്ന് ഓർക്കണം.

ഇതിനിടയിൽ സ്വയം പ്രഖ്യാപിത സാഹിത്യകാരിയെ സംഘടനാ സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും യൂത്ത് കോൺഗ്രസിൻ്റെ സാംസ്കാരിക വിഭാഗം നേതാവാക്കുന്നു. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിൽ അനിൽ കുമാർ പാർട്ടിയുമായി പിണങ്ങുന്നു.ശേഷം പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ ഡാറ്റയും ഇന്ദിരാഭവനിൽ നിന്ന് പെൻഡ്രൈവിലാക്കി ഇടതു പക്ഷ നേതാക്കൾക്ക് കൈമാറുന്നു. അന്ന് അത് ചെയ്ത് കൊടുത്തത് സ്റ്റെനോഗ്രാഫർ ആയിരുന്ന ഷഹനാസാണ്..

അനിൽ കുമാർ പാർട്ടി വിട്ടപ്പോൾ ഷഹനാസ് കൂടെപ്പോയില്ല. പക്ഷേ ചതി തിരിച്ചറിഞ്ഞ പാർട്ടി പിന്നീട് അവരെ ഓഫീസിൽ തിരികെ കയറ്റിയില്ല.രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡൻ്റ് ആയപ്പോൾ
യൂത്ത് കോൺഗ്രസിൻ്റെ സാംസ്കാരിക വിഭാഗം
നേതാവ് സ്ഥാനത്ത് നിന്ന് കൂടി അവരെ ഒഴിവാക്കുന്നു..

KP അനിൽ കുമാർ സി.പി.എമ്മിൽ ചേർന്നതിന് ശേഷവും ഷഹനാസ് അദ്ദേഹവുമായുള്ള ബന്ധം തുടർന്നു. അവരുടെ പ്രസാധക കമ്പനിയിൽ ലാഭവിഹിതം തരാമെന്ന് പറഞ്ഞു 6 ലക്ഷം രൂപ KP അനിൽ കുമാറിൽ നിന്ന് വാങ്ങിയെന്നും, ലാഭമോ മുതലോ കിട്ടാതെ അനിൽകുമാർ ഇപ്പോഴും അവരുടെ പിന്നാലെയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ വൈകാതെ KP അനിൽ കുമാറി നെതിരെയും അതിജീവിതയുടെ ഒരു പീഡന പരാതി പ്രതീക്ഷിക്കുന്നു😊

ഇനി പറയാനുള്ളത് കോൺഗ്രസ് നേതൃത്വത്തൊടാണ്.
ഇത്രയും ഫ്രോഡത്തരമുള്ള ഒരാളെ ഇനിയും പാർട്ടി സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുത്.. ചുരുങ്ങിയത് പാർട്ടി തല അന്വേഷണമെങ്കിലും ഇവർക്കെതിരെ നടത്തണം..രേഖാമൂലം പരാതി തരാൻ തയ്യാറാണ്. അന്വേഷണം വന്നാൽ ഇതുവരെ ഉന്നയിച്ച വ്യാജ IAS, ഇരട്ട ഐഡന്റിറ്റി, മറ്റു എല്ലാ വിഷയങ്ങളിലും കൃത്യമായ തെളിവ് കൂടി നൽകാൻ ഞാൻ തയ്യാറാണ്..

Share This Article