കോഴിക്കോട് : താമരശ്ശേരി വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ച് തകർത്ത യുവാവ് വെളിമണ്ണയിൽ പ്രവർത്തിച്ചുവന്നിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. വെളിമണ്ണ സ്വദേശി അബ്ദുൾ റാസിഖ് ആണ് പരാക്രമം നടത്തിയത്. CCTV ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പ്രദേശവാസികൾ പറയുന്നു. കാറിൽ ഇടിപ്പിച്ച പിക്കപ്പ് വാനിന്റെ ടയർ പൊട്ടിയതോടെ പിക്കപ്പ് മങ്ങാടുള്ള പെട്രോൾ പമ്പിൽ ഉപേക്ഷിച്ച് മറ്റൊരു പിക്കപ്പുമായി റാസിഖ് കടന്നുകളയുകയായിരുന്നു. പിക്കപ്പ് റാസിഖിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. റാസിഖിന്റെ മൊബൈൽ ഫോൺ കുടുക്കിൽ ഉമ്മരത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. യുവാവ് ഒളിവിൽ കഴിയുകയാണ്.
താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ച് തകർത്തു
