കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്റെ കുടുംബത്തിന് വീട് ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ കെട്ടിടത്തിന് സമീപത്തൂടെ കടന്നുപോയിരുന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെയാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വീട് നിർമ്മിച്ച് നൽകിയത് . ദുരന്തത്തിന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന ചടങ്ങിൽ സ്വപ്നവീട്ടിന്റെ താക്കോൽദാനം നടന്നു.
മിഥുന്റെ വീട്, എന്റെയും’ എന്ന പദ്ധതിയിലൂടെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുന്റെ കുടുംബത്തിന് നിർമിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വസതിയിൽവച്ചു നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വീട് വെച്ചുകൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് ചതിക്കുന്നവരുള്ള കാലത്ത് മിഥുന് വീട് യാഥാർഥ്യമായിരിക്കുന്നുവെന്നും വിചാരിച്ചതിലും മുമ്പ് പണികൾ തീർക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി താക്കോൽകൈമാറ്റ ചടങ്ങിൽ പറഞ്ഞു. മിഥുൻ്റെ പിതാവ് മനുവിന് കൈമാറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

