റിയൽ എസ്റ്റേറ്റ് രംഗത്തെ വിപ്ലവകരമായ ഉയർച്ച; സി ജെ റോയിയുടെ മരണത്തിൽ ഞെട്ടി വിറച്ച് വ്യാവസായിക – സിനിമാ ലോകം

insight kerala

ബെംഗളൂരുവിൽ ജനിച്ച് വളർന്ന ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഫ്രാൻസിലും സ്വിറ്റ്സർലാൻഡിലും. പിന്നീട് ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിൽ ജോലി. അത് ഉപേക്ഷിച്ചായിരുന്നു വ്യവസായിക ലോകത്തേക്ക് ചുവടുവച്ചത്. പിന്നീടങ്ങോട്ട് കണ്ടത് വിപ്ലവകരമായ ഉയർച്ച.

ഇന്ത്യയിലും ദുബായിലുമായി വ്യാപിച്ചുകിടക്കുന്ന സി.ജെ റോയ്‌യുടെ ബിസിനസ് സാമ്രാജ്യം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. വമ്പൻ റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെയും ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സ്പോൺസർഷിപ്പ് സാന്നിധ്യം. അങ്ങനെ സാധാരണക്കാർക്കുപോലും സുപരിചിത മുഖമായി സി ജെ റോയി മാറി.

സിനിമ രംഗത്ത് പ്രബലരുമായി അടുത്ത ബന്ധമായിരുന്നു. അതിലൂടെ നിരവധി സിനിമകളുടെ നിർമാതാവുമായി. 2012 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണം. മോഹൻലാൽ നായകനായി സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ ‘ലേഡീസ് & ജെന്റിൽമാൻ’ ആയിരുന്നു സി.ജെ റോയ്‌യുടെ രണ്ടാമത് ചിത്രം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സുരേഷ് ഗോപി നായകനായി 2022ൽ പുറത്തിറങ്ങിയ ‘മേം ഹൂം മൂസ’, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ചിത്രങ്ങളിലും സി.ജെ റോയ് സഹനിർമ്മാതാവായി. ടൊവിനോ തോമസ് നായകനായി കഴിഞ്ഞ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ നിർമാണവും സി.ജെ റോയ് ആയിരുന്നു. ഭാവന നായികയായ റിലീസിനൊരുങ്ങുന്ന ‘അനോമി’ ആണ് അവസാനമായി സി.ജെ റോയ് സഹനിർമ്മാതാവായ ചിത്രം.

Share This Article