ഗവർണറുടെ നയപ്രഖ്യാപനം; നിയമസഭയിൽ അസാധാരണ നീക്കം

insight kerala

നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങളിൽ ചിലത് വായിക്കാതെയും മറ്റുചില വാചകങ്ങൾ കൂട്ടിച്ചേർത്തും ഗവർണർ രാജേന്ദ്ര ആർലേക്കർ . എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാത്രം നിയമസഭ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അസാധാരണ നീക്കം നടത്തി. മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കർ അംഗീകരിക്കുകയും ചെയ്തു.

ഒരുമണിക്കൂർ 52 മിനിറ്റ് നീണ്ട ഗവർണരുടെ നയപ്രഖ്യാപന പ്രസംഗം ഒരു സാധാരണ ഗതിയിലായിരുന്നു മുന്നോട്ടുപോയത്. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവർണറെ യാത്രയാക്കിയ മുഖ്യമന്ത്രി സഭയിൽ മടങ്ങി വന്നതിനു ശേഷം കണ്ടത് നാടകീയ സംഭവങ്ങൾ.
സർക്കാർ എഴുതിക്കൊടുത്ത കേന്ദ്ര വിമർശനം വായിച്ചെങ്കിലും 12 15 16 ഖണ്ഡികകളിലെ ചില കടുത്ത വിമർശനങ്ങൾ ഗവർണർ ഒഴിവാക്കി , ഏതാനും വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തുവന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി രംഗത്തെത്തി. മന്ത്രിസഭ അംഗീകരിച്ചതും രാജേന്ദ്ര ആർലേക്കർ ഒഴിവാകിയതുമായ ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകണമെന്നും സ്വന്തം നിലക്ക് ഗവർണർ കൂട്ടിച്ചേർത്ത വാക്കുകൾ ഒഴിവാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. സഭയുടെ ചട്ട പ്രകാരം മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം പ്രസംഗം മാത്രം ഔദ്യോഗികമായി അംഗീകരിക്കുകയുള്ളൂ എന്ന് സ്പീക്കർ റൂളിംഗ് നൽകി. എന്നാൽ
ഗവർണരുടെ നടപടിയെ വിമർശിച്ച പ്രതിപക്ഷം പക്ഷേ മുഖ്യമന്ത്രിയും ഗവർണറും നാടകം കളിക്കുകയാണെന്ന ആരോപണം ആവർത്തിച്ചു.
ഗവർണർ – സർക്കാർ പോര് മറ്റൊരു തലത്തിലേക്ക് ഉയർന്നുന്നതും ഭരണഘടനാപരവും നിയമപരവുമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് സർക്കാരിൻ്റെയും ഗവർണരുടെയും നിയമസഭയിലെ നിലപാടുകൾ .

Share This Article