പരീക്ഷാ കാലമാണ്, ഉച്ചഭാഷിണികള്‍ നിയന്ത്രിക്കണമെന്ന് വി. ശിവന്‍കുട്ടി

insight kerala

പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അധ്വാനത്തിന്റെ കൂടി വിലയിരുത്തലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

Share This Article