മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച 2 SFI വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

insight kerala

കൊച്ചി: മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. കാലടി സർവകലാശാലയിൽ മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ് സസ്പെൻഷൻ. ഇന്ന് ചേർന്ന് കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രിൻസിപ്പലും ഡിപ്പാർട്ട്മെൻറ് മേധാവികളും അധ്യാപകരും പങ്കെടുത്ത യോഗത്തിന്റെതാണ് തീരുമാനം.
ചെയർമാൻ പ്രനീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കാണ് സസ്‌പെൻഷൻ. 10 ദിവസത്തേക്കാണ് സസ്പെൻഷൻ.

എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article