ഇന്ന് വൈകിട്ട് 6 മണിയോടെ പിണറായി ഭരണം അവസാനിക്കും; എ കെ ആൻ്റണി

AnilKumar BalaKrishnan

തിരുവനന്തപുരം: കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി. ജഗതി യുപി സ്കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ആന്റണി. പതിവ് തെറ്റിക്കാതെ ഇത്തവണയും എം എം ഹസ്സനോടൊപ്പം ആണ് ആൻറണി ഭാര്യക്കും ഇളയ മകനുമൊപ്പം ബൂത്തിലെത്തിയത്.

“തുടർഭരണം കേരളത്തിൽ എൽഡിഎഫിന്റെ ശവക്കുഴി തോണ്ടും .
പത്തു വർഷത്തെ ജനദ്രോഹ നടപടിക്ക് കണക്കു ചോദിക്കും. ജനം ഇതിനായി കാത്തിരിക്കുന്നു.
ഇന്ന് വൈകിട്ട് ആറുമണിയോടെ പിണറായി ഭരണം അവസാനിക്കും.
യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.
എൽഡിഎഫ് പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കും.
ബിജെപിക്ക് കേരളത്തിൽ വേരോട്ടം കിട്ടില്ല.
വൈകിട്ട് ആറുമണിക്ക് ശേഷം പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമാകും. ഇനി അവർക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. യുഡിഎഫ് വരും എന്ന് 100% ഉറപ്പ്. ” എ കെ ആൻറണി പ്രതീക്ഷ പ്രകടിപ്പിച്ചു.

Share This Article