സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. തലസ്ഥാന ജില്ല ഉൾപ്പെടെ പോളിംംഗിൽ മുന്നേറ്റം നടത്തുന്നുണ്ട്. ത്രികോണം മത്സരം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഒമ്പതു മണിയായപ്പോൾ തന്നെ 18 ശതമാനത്തിലേറെയാണ് പോളിംഗ്. നഗരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ബൂത്തുകളിൽ ഒരുപോലെ തിരക്കാണ് അനുഭവപ്പെടുന്നത്. പല ബൂത്തുകളിലും നീണ്ടനിര കാണാനാകുന്നു.
ഉയർന്ന പോളിങ്ങിൽ മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. വോട്ടർമാരുടെ മികച്ച പ്രതികരണം തങ്ങൾക്ക് അനുകൂലം എന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.
അതേസമയം, കനത്ത ചൂടിന്റെ കാഠിന്യം ഉള്ളതിനാൽ ആദ്യ മണിക്കൂറുകളിൽ വെയിൽ വരുന്നതിനു മുൻപ് വോട്ട് രേഖപ്പെടുത്താനായി ജനങ്ങളുടെ പ്രവാഹം ആകാം എന്ന വിലയിരുത്തൽ ഉണ്ട്. 11 മണി വരെ ബൂത്തുകളിൽ നീണ്ട ക്യൂ കാണാനാകും. 11 മണിക്ക് ശേഷം വോട്ടിംഗ് മന്ദഗതിയിലാകാനാണ് സാധ്യത. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാകും തിരക്ക് അനുഭവപ്പെടുക.

