ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി

AnilKumar BalaKrishnan

ആലപ്പുഴയിൽ  എൻഡിഎ സ്ഥാനാർത്ഥി
തമ്പി മേട്ടുതറയ്ക്ക് നേരെ സിപിഎം ആക്രമണം. തിരഞ്ഞെടുപ്പ്
നടന്നുകൊണ്ടിരിക്കെ പോളിംഗ് സ്റ്റേഷനിലേയ്ക്ക് കടന്നു വന്ന സ്ഥാനാർഥിക്ക് നേരെ സിപിഎം നേതാക്കൾ അസഭ്യം പറഞ്ഞു കൊണ്ട് അക്രമം അഴിച്ച് വിടുകയായിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർ തമ്പിയെ വളഞ്ഞിട്ട് മർദ്ദിച്ചു. കഴുത്തിനും തോളിനും മർദ്ദനമേറ്റ തമ്പി മേട്ടുതറ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ സി പി എം പ്രവർത്തകർക്ക് എതിരെ നിയമ നടപടി
സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമ്പി പോലീസിനു പരാതി നൽകി.

Share This Article