2019ലെ ജലവിഭവ വകുപ്പിന്റെ ഉത്തരവ് പുറത്തുവിട്ട്‌ മാത്യു കുഴൽ നാടൻ; കൂടുതൽ ആരോപണവുമായി രംഗത്ത്.

AnilKumar BalaKrishnan

പ്രളയം മനുഷ്യനിർമ്മിതമെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ രംഗത്ത്. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണ്.
തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം നൽകിയെന്നും ആരോപണം.
2019ലെ ജലവിഭവ വകുപ്പിന്റെ ഉത്തരവ് പുറത്തുവിട്ട്‌ മാത്യു കുഴൽ നാടൻ.

“എല്ലാ സമയവും മണൽ ആയിരുന്നു സർക്കാരിന് പ്രാധാന്യം. 2018ലെ അനുഭവം വെച്ച് മണൽ ഒഴുകി പോകരുതെന്ന് മന്ത്രി നിർദേശം നൽകി.
മണ്ണ് നഷ്ടപ്പെടും മുൻപ് എങ്ങനെയും മണൽ എടുക്കണമെന്ന് ആയിരുന്നു ഉത്തരവിലെ നിർദേശം. പ്രളയ സമയത്ത് ഡാം വിഷയത്തിൽ സജീവമായി ഇടപെട്ട ആളാണ് സുരേഷ് ഗോപി. എന്നിട്ട് സുരേഷ് ഗോപി ഇപ്പോൾ മിണ്ടുന്നില്ല.
ഇത് സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ്.” കുഴൽനാടൻ ആരോപിച്ചു.

എല്ലാത്തിനും കോടതിയിൽ പോകുന്നതിൽ അഭിമാനമേ ഉള്ളുവെന്നും
അന്തം കമ്മികളെ പോലെ എം സ്വരാജ് സംസാരിക്കരുതെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.
“സ്വരാജ് കോടതിയിൽ പോയി എന്താണ് സംഭവിച്ചത് എന്ന് താൻ പറയുന്നില്ല.
താൻ കോടതിയിൽ പോയാണ് ഉപജീവനം നടത്തുന്നത് .
സ്വരാജ് നന്നായി നടക്കുന്നുണ്ടല്ലോ, എന്താണ് ഉപജീവനമാർഗം എന്ന് ഞാൻ ചോദിക്കുന്നില്ല.” കുഴൽനാടൻ പറഞ്ഞു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article