ധൻരാജ് ഫണ്ട് തട്ടിപ്പിൽ കൂടുതൽ തെളിവുകളുമായി വി കുഞ്ഞികൃഷ്ണൻ

insight kerala

കണ്ണൂർ: രക്തസാക്ഷിത്വം ഫണ്ട് തട്ടിപ്പിൽ കൂടുതൽ തെളിവുകൾ ഒന്നിന് പുറകെ ഒന്നായി പുറത്തുവിടുകയാണ് വി കുഞ്ഞിക്കൃഷ്ണൻ.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം

‘പാർട്ടി ആരെയാണ് വീണ്ടും വീണ്ടും വഞ്ചിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഇന്നാട്ടിലെ മനുഷ്യരെയോ? ആരെയാണ് ഇവ്വിധം സംരക്ഷിക്കാൻ ശ്രമിക്കുന്നത്, ധീര രക്തസാക്ഷിയുടെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും ധനാപഹരണം നടത്തിയ അഴിമതിയുടെ കറ പുരണ്ട നേതാക്കളേയോ?

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഡിജിറ്റൽ ആയി രേഖപ്പെടുത്തപ്പെട്ട, സൂര്യനെ പോലെ തിളങ്ങുന്ന തെളിവുകൾ ബാക്കിയിരിക്കെ എങ്ങനെയാണ് നിങ്ങൾക്ക് വാക്കുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സത്യത്തെ മറച്ചു വയ്ക്കാൻ കഴിയുക?

രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് 03.11.2016 ന് 40 ലക്ഷം രൂപ പിൻവലിച്ച് പയ്യന്നൂർ റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ 20 ലക്ഷം രൂപയും ഇതേ ബാങ്കിന്റെ റെയിൽവേ ഗേറ്റ് ശാഖയിൽ 20 ലക്ഷം രൂപയും, 5 ലക്ഷം രൂപ വീതമുള്ള 8 സ്ഥിര നിക്ഷേപമാക്കി മാറ്റിയതിന് തെളിവുകളുണ്ട്.

അതിൽ മെയിൻ ബ്രാഞ്ചിലെ 4 നിക്ഷേപം 08.11. 2018 ന് കലാവധിക്ക് ശേഷം രക്തസാക്ഷി ധനരാജിന്റെ അക്കൗണ്ടിലേക്ക് തന്നെ മാറ്റുകയുണ്ടായി. എന്നാൽ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ 4 നിക്ഷേപങ്ങളിൽ ആയി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയിൽ 08. 08. 2018 ൽ 5 ലക്ഷം രൂപ മാത്രമാണ് ധനരാജ് അക്കൗണ്ടിലേക്ക് മാറ്റിയത്.

ബാക്കി 15 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ 20. 04. 2019 ലും, 5 ലക്ഷം രൂപ 12.10.2019 ലും, 5 ലക്ഷം രൂപ 07.02.2020 ലും പാർട്ടി ഏരിയ കമ്മറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പണം പിൻ വലിക്കുകയല്ലേ ചെയ്തിട്ടുള്ളത്. രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള അക്കൗണ്ട് നിലവിലിരിക്കെ ഈ 15 ലക്ഷം രൂപ എന്തിനാണ് ഏരിയ കമ്മറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിച്ചത് എന്ന എൻറ്റെ ചോദ്യത്തിന് മറുപടി ഉണ്ടോ പാർട്ടിക്ക്? ഇത് എവിടെയും വരവ് ചിലവ് കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നതല്ലേ വസ്തുത?

ഇതൊന്നും നോട്ട് നിരോധന കാലത്ത് ഉള്ളവയല്ല. നേരത്തെ പറഞ്ഞ 5 ലക്ഷം രൂപ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലവ് കാണിച്ചതാണ്. ആ 5 ലക്ഷം രൂപ 09. 07. 2018 ന് ഏരിയ കമ്മറ്റി അക്കൗണ്ടിലേക്ക് മാറ്റി പിൻ വലിച്ചതാണ്. ഇതും നോട്ട് നിരോധന കാലത്തല്ല. ഇതിനും പുറമെ 21.11. 2018 ന് 2 ലക്ഷം രൂപ ധനരാജ് ഫണ്ട് ഇനത്തിൽ ചെക്ക് മുഖേന ചിലവ് കാണിച്ചിട്ടുണ്ട്. ഈ 2 ലക്ഷം രൂപ കെപി മധുവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് മാറ്റിയത്.

ഇനി തെളിവുകൾ എല്ലാം ജനം വിലയിരുത്തട്ടെ. സത്യം ജനങ്ങൾ തിരിച്ചറിയട്ടെ. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ “ധൈര്യപ്പെടേണ്ട”.

പോരാട്ടം തുടരുകയാണ്.

വി കുഞ്ഞികൃഷ്ണൻ

Share This Article