ആലപ്പുഴ: കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം ലിജു പറഞ്ഞു. പരാജയങ്ങൾ നൽകിയ പാഠം കുടുതൽ മെച്ചപ്പെടാനുണ്ട് എന്നതാണ്. തോൽവികൾക്ക് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ലിജു വേദിയിൽ പറഞ്ഞു. വികാരാധീതനായാണ് ലിജു സംസാരിച്ചത്.
ഇതു തൻ്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. മൂന്ന് തവണയും പരാജയപ്പെട്ടു. ജനങ്ങളെ സേവിക്കാൻ ഒരവസരം നൽകണമെന്ന് അഭ്യർഥിക്കുകയാണെന്നും ലിജു പറഞ്ഞു
