പ്രധാനമന്ത്രി ഞായറാഴ്ച തൃശൂരിലെത്തും; പത്മജാ വേണുഗോപാലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കും

AnilKumar BalaKrishnan

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാനത്തെത്തിക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം നിരവധി കേന്ദ്ര മന്ത്രിമാരും നേതാക്കളും സംസ്ഥാനത്ത് ബിജെപിക്കായി പ്രചാരണത്തിനായി എത്തും.

ഞായറാഴ്ച പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തുന്നു. ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണത്തിൽ പങ്കെടുക്കും.

പ്രധാനമന്ത്രി മോദിയും അമിത് ഷായും രണ്ട് തവണ കേരളത്തിൽ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും. പ്രധാന സ്ഥാനാർഥികളുടെ നാമ നിർദേശ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും കാസർകോട് ഡൽഹി മുഖ്യമന്ത്രിയും, കണ്ണൂരില്‍ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥിമാരുടെ പത്രിക സമർപ്പണത്തിൽ ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article