ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

insight kerala

പ​ത്ത​നം​തി​ട്ട: സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മയുടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി. വ്യാ​ജ​രേ​ഖ ച​മ​ച്ച് റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ത്തെ​ന്ന പ​രാ​തി​യി​ൽ സ​പ്ലൈ ഓ​ഫീ​സ​ർ റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ​ഡ് ഉ​ട​മ​യു​ടെ മ​ക​ൻ ശ്യാം​ജി​ത്ത് എ​സ് പി​ള്ള​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നുകൂടി ഇ​പ്പോ​ൾ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. റ​ദ്ദാ​ക്ക​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​ണ്ടാ​യി​രു​ന്ന​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് വെ​ട്ടി​യ​തോ​ടെ അ​യോ​ഗ്യ​ത ത​ട​യാ​ൻ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ നീ​ക്കം തു​ട​ങ്ങി. ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​മാ​ണ് നീ​ക്കം. ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ ഉ​പ​യോ​ഗി​ച്ചു​ള്ള സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ആ​ണി​തെ​ന്ന് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ആ​രോ​പി​ച്ചിരുന്നു.

റേഷന്‍ കാ​ർ​ഡ് ഉ​ട​മ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ എ​ന്ന് സൂ​ചി​പ്പി​ച്ചാണ് പേര് ചേര്‍ത്തതെന്നും എ​ന്നാ​ൽ കാ​ർ​ഡ് ഉ​ട​മ​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​രി​യോ മ​ക​ളോ ഇ​ല്ലെ​ന്നും കാട്ടി കാ​ർ​ഡ് ഉ​ട​മ​യു​ടെ മ​ക​ൻ ശ്യാം​ജി​ത്ത് എ​സ് പി​ള്ള​യാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. കാ​ർ​ഡ് ഉ​ട​മ 2024 സെ​പ്റ്റം​ബ​ർ 18ന് ​മ​രി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​വെ​ട്ടാ​ൻ അ​ടൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് വെട്ടിയത് .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article