പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാർഥി ആക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെ എന്ന് വിമർശനം. പാണക്കാട് തങ്ങളെ കരുവാക്കി ചിലരുടെ തൽപ്പര്യം സംരക്ഷിക്കാൻ ആണ് പിഎംഎ സമീറിനെ സ്ഥാനാർഥി ആക്കിയത് എന്ന് വിമർശനംതാൻ വിമർശിക്കപ്പെടേണ്ടവൻ അല്ലെന്ന് ആരും ധരിക്കരുത് എന്നും അബ്ദുറഹിമാൻ രണ്ടത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിഎംഎ സമീർ പികെ കുഞ്ഞാലികുട്ടിയുടെ നോമിനി ആണെന്നാണ് വിമർശനം.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കി. അതിന്‍റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
