യുഡിഎഫ് സ്ഥാനാർത്ഥിയാകാനുറച്ച് പി കെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങിയേക്കും

AnilKumar BalaKrishnan

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫിനായി മത്സിക്കാനുറപ്പിച്ച് പി കെ ശശി. യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.

സിപിഐഎമ്മുമായി അകന്ന് നിൽക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് സ്ഥാനം രാജിവെയ്ക്കുന്നതെന്ന് പി കെ ശശി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. രാജിക്കത്ത് കൈമാറിയെങ്കിലും സിപിഐഎമ്മുകാരനായി തുടരുമെന്നായിരുന്നു പി കെ ശശി അന്ന് പ്രതികരിച്ചിരുന്നത്.

അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. ഇതോടെ പി കെ ശശി കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article