‘ഞങ്ങള്‍ ഇന്ത്യയിലെ ഇസ്ലാമിക് പോരാളികള്‍ ശരിയ നിയമപ്രകാരം താങ്കള്‍ക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു’; ഖമനേയിയെ വിമര്‍ശിച്ച ആരിഫ്ഹൂസൈന്‍ തെരുവത്തിന്റെ തലവെട്ടി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി

insight kerala

special report

എം മാധവദാസ്

കൊല്ലപ്പെട്ട ഇറാന്റെ മൂന്‍ പരമോന്നത നേതാവ് ആയത്തൂളള അലി ഖാമനേയിയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന്, സ്വതന്ത്രചിന്തകനും എക്‌സ്മുസ്ലീമുമായ ഡോ. ആരിഫ് ഹുസൈന്‍ വധഭീഷണി. ഇ മെയിലില്‍ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഡോ.ആരിഫ് ഹുസൈന്‍ ഞങ്ങള്‍ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികള്‍ ശരിയ നിയമപ്രകാരം താങ്കള്‍ക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ”ഞങ്ങളുടെ സൈബര്‍ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്‌നോയില്‍നിന്നും ഹൈദരാബാദില്‍നിന്നുമുള്ള ഞങ്ങളുടെ പോരാളികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയില്‍ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കും… ”-ഇതാണ് മെയിലില്‍ വന്ന സന്ദേശം.

മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എന്‍ഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ‘ഷിയ ഇസ്ലാമിക് വാരിയേഴ്സ് ഓഫ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിലാണ് ഡോക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഹുസൈന്‍ അലി എന്ന പേരിലുള്ള ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലൂടെ അടക്കം ആരിഫ് ഹുസൈന്‍ ഇറാനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖമനയിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന മോശമായ കാര്യങ്ങളെ കുറിച്ചു ആരിഫ് ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് വധഭീഷണിയും എത്തിയിരിക്കുന്നത്.

ഖമനേയി ഇറാന്‍ ജനതക്കുനേരെ കാട്ടിയ ക്രൂരതകള്‍ ആരിഫ് തന്റെ വീഡിയോകളില്‍ നിരന്തരം പറയുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷമടക്കം രക്തസാക്ഷിയാക്കുന്നതുപോലെയല്ല കാര്യങ്ങളെന്ന് അദ്ദേഹം തുറന്നുപറയുന്നു. ഇതാണ് ഇസ്ലാമികമതമൗലികവാദികളെ ചൊടിപ്പിച്ചത്.

Share This Article