ആവേശത്തിൻ്റെ കൊടുമുടിയിൽ ഒരു കേരള സ്റ്റോറി; ടീം ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി സഞ്‌ജു സാംസൺ

insight kerala

കപ്പിനും ചുണ്ടിനുമിടയിൽ നിന്ന 20 -20. ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം . പരാജയപ്പെട്ടാൽ ലോകകപ്പിൽ നിന്ന് പുറത്തായേക്കാവുന്ന മത്സരത്തിൽ ഓപ്പണറായിറങ്ങിയ സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. സഞ്ജു സാംസൺ പുറത്താകാതെ നേടിയ 97 റണ്ണിൻ്റെ പിൻബലത്തിലാണ് ഇന്ത്യ വിജയിച്ചത്. 20-20ലോകകപ്പിൽ രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ് സഞ്ജു ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിൻ്റെ 196 എന്ന ടാർഗറ്റിനെ പിൻതുടർന്ന ഇന്ത്യയുടെ തുടക്കം തന്നെ സഞ്ജുവിൻ്റെ വെടിക്കെട്ടോടെയായിരുന്നു. മുൻനിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ വെറും 50 പന്തിലാണ് ‘സഞ്ജു സ്‌പെഷ്യൽ സാംസൺ’ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Share This Article