പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; ചിന്താ ജെറോമിനെതിരെ കേസെടുത്തു

insight kerala

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്നാണ് ചിന്താ ജറോമിനെതിരായ
കേസ്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം
ചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും എഫ്ഐആർ. ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് DYFI മന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ
പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാൽ
ആരോഗ്യ മന്ത്രിയ്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം എന്നും മുദ്രാവാക്യത്തിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുന്നവരാണ് ഇപ്പോൾ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിലെന്നും ചിന്താ ജെറോം പ്രതികരിച്ചു.

Share This Article