നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പിൽ പോകാൻ നിയമോപദേശം തേടി സർക്കാർ

insight kerala

നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പിൽ പോകാൻ നിയമോപദേശം തേടി സർക്കാർ.
അഡ്വക്കേറ്റ് ജനറലിനോടാണ് തുടർ നിയമവശം പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. സർവ്വേ പൂർണമായും റദ്ദാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നയപരമായ സർക്കാർ തീരുമാനത്തിൽ കോടതി ഇടപെടുന്നതായി ചുണ്ടിക്കാട്ടിയായിരിക്കും അപ്പിൽ പോകുക. അതേസമയം അപ്പിലിലും തിരിച്ചടി ഉണ്ടാകുമോയെന്ന കാര്യവും പരിശോധിക്കും. സർക്കാർ പണം ഉപയോഗിച്ച് പാർട്ടി പ്രാദേശിക നേതാക്കളെ സർവ്വേയുടെ പേരിൽ വീടുകൾ കയറ്റി സി പി എം പ്രചാരണം നടത്തുക യെന്നതായിരുന്ന നവകേരള സർവ്വെയിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്നാണ് കോടതിയുടെ വിലയിരുത്തൽ

Share This Article