റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

insight kerala

ഇടുക്കി : തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.
കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Share This Article