ശബരിമല കൊടിമര പുനപ്രതിഷ്ഠ വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ. ഷാജി കൈലാസ്, സുരേഷ് കുമാർ , രഞ്ജി പണിക്കർ എന്നിവരാണ് മൊഴി നൽകിയത്. നാണയമായാണ് സ്വർണ്ണം നൽകിയത്. മൊഴി നൽകാൻ തയ്യാറാണെന്ന് മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിയിട്ടുണ്ട്. കൂടുതൽ പേർ സ്വർണ്ണം നൽകിയിട്ടുണ്ടോയെന്ന് അറിയാനുള്ള ശ്രമങ്ങളും വിജിലൻസ് നടത്തും. ഇതിന്റെ ഭാഗമായി മാധ്യമങ്ങളിൽ പരസ്യം നൽകാനും വിജിലൻസ് ആലോചിക്കുകയാണ്.
