പത്തനംതിട്ട: 131-മത് മാരാമൺ കൺവൻഷന് കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് തുടക്കമായി. മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
മാരാമൺ കൺവൻഷൻ നടത്തിപ്പിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൂർണ പിന്തുണ ലഭിച്ചുവെന്ന് പറഞ്ഞ മെത്രാപ്പോലീത്ത
മണിപ്പൂരിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നതായും
ക്രിസ്മസ് കാലത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായിയെന്നും പറഞ്ഞു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറിയെങ്കിലും സംഘർഷമുണ്ടാകുന്നത് ആശങ്കയാണ്.
ജെൻസി കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്രമകാരികൾ ആകുന്നു.
അധ്യപകരടക്കം കുട്ടികളുടെ അക്രമത്തിന് ഇരയാകുന്നുവെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന കാലതാമസത്തെ ഉദ്ഘാടന പ്രസംഗത്തിൽ വിമർശിച്ച അദ്ദേഹം
എല്ലാവരെയും ഉൾക്കൊള്ളുന്ന വിമർശനങ്ങൾ കേൾക്കുവാൻ തയ്യാറാക്കുന്ന ഭരണാധികാരികൾ രാജ്യത്തിന് ആവശ്യമാണ് എന്നും
വോട്ട് ചെയ്യാതിരിക്കാൻ ആരും ശ്രമിക്കരുത് എന്നും ഓർമിപ്പിച്ചു.
