പമ്പയിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; സംവിധായകന് വനം വകുപ്പ് നോട്ടീസ് അയച്ചു

insight kerala

മകരവിളക്ക് ദിവസം അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസയച്ച് വനം വകുപ്പ്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
25000 രൂപ വനം വകുപ്പിൽ അടച്ചാൽ സിനിമ ചിത്രീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്നിരിക്കെ അനുമതി വാങ്ങാതെ ചിത്രീകരണം നടത്തി എന്നാണ് കേസ്.
അനുരാജ് മനോഹർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തിരക്കിയതിനു പിന്നാലെയാണ് കേസെടുക്കാൻ വനം വകുപ്പിന് നിർദേശം ലഭിച്ചത്. നേരത്തെ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് കേസെടുത്തിരുന്നു.

Share This Article