കൊച്ചി മുസിരിസ് ബിനാലെ അനുഭവം ഇനി വയനാടിനും

insight kerala

ബിനാലെയുടെ ഔട്ട്റീച്ച് പ്രോഗ്രാമായ കല,കാലം , കലാപം എന്ന പരമ്പരയുടെ ഭാഗമായി വയനാടിന്റെ വായനകൾ എന്ന പേരിൽ പരിസ്ഥിതി പ്രമേയമാക്കി ചലച്ചിത്രോത്സവവും സെമിനാറും സംഘടിപ്പിക്കുന്നു. ഈ പരിപാടി പ്രശസ്ത biennale യുടെ ഭാഗമായാണ് നടക്കുന്നത്.ഫെബ്രുവരി 11, 12 ,13 തീയതികളിൽ കൽപ്പറ്റ ജൈത്ര സിനിമാസിലാണ് കേളി രാമചന്ദ്രൻ ക്യൂറേറ്റ് ചെയ്യുന്ന പരിപാടി അരങ്ങേറുക.

ഭക്ഷണം -യാത്ര – പ്രകൃതി എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. പരമ്പരയുടെ പ്രചാരണാർത്ഥം ജില്ലയിലെ പ്രധാന കോളേജ് ക്യാമ്പസുകളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ദേശീയ പുരസ്കാരം നേടിയ എം. കെ രാമദാസിന്റെ ‘ നെകൽ
ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ’ ആണ് ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം,രണ്ടാം ദിനത്തിൽ നിങ്ങൾ അരണയെ കണ്ടോ? ,മൂന്നാം ദിവസം ജലമുദ്ര എന്നീ സിനിമകളും പ്രദർശിപ്പിക്കും.കൊച്ചി മുസിരിസ് ബിനാലെ അനുഭവം ഇനി വയനാടിനും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article