കോട്ടയം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തിരഞ്ഞെടുത്തു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഡോ വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്ണൻ കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാർഥിയാണ്.
