കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയ് ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം പി
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേന്ദ്ര ഗവൺമെന്റ് ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദ്ദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും എം പി ചൂണ്ടിക്കാട്ടി.
കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിംഗ് ഡയറക്ടറും, എറണാകുളം ആസ്ഥാനമായുള്ള ട്വന്റി20 പാർട്ടിയുടെ പ്രസിഡന്റുമായ ആൾ എൻഡിഎയിൽ ചേർന്നിരുന്നു. ഇത്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡൻ എം പി തന്റെ അടിയന്തര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

